തിരുവനന്തപുരം: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്പെയിസ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ് വേര് ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് തിരുവന്തപുരത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇത് ഓട്ടോമോട്ടീവ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ്വേര്‍ ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ളിന് ജോര്‍ജ് അറിയിച്ചു.
കമ്പനിയുടെ ഗ്ലോബല്‍ കോംപിറ്റന്‍സി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ നിരവധി പുതിയ തൊഴിലവസരങ്ങളാണ് ഉറപ്പാക്കുന്നത്. പുതിയ വികസനത്തോടെ വിവിധ എന്‍ജിനിയറിംഗ് മേഖലകളില്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കമ്പനിയുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണു പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത്.
ഡിസ്പെയിസ് ഗ്രൂപ്പിന്റെ ആഗോള ഗവേഷണ - വികസനത്തിനും, ഉത്പന്ന വികസനത്തിനും പ്രധാന കേന്ദ്രമായി തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് മാറിക്കഴിഞ്ഞു.
ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയിലെ സാധ്യതകള്‍ മുന്നില്‍കണ്ട് പ്രാദേശിക ആവശ്യങ്ങള്‍ക്ക് ഉതകുന്ന നൂതന ഹാര്‍ഡ് വേര്, സോഫ്റ്റ് വേര് എന്നിവ വികസിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ്വേര്‍ ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ളിന് ജോര്‍ജ് അഭിപ്രായപ്പെട്ടു. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും മികച്ച സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യവും ഡിസ്പെയിസ് ഇന്ത്യ സോഫ്റ്റ്വേര്‍ ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വളര്‍ച്ചയ്ക്കു കാരണമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.